പൗരത്വ നിയമം : പുതുച്ചേരിയില്‍ ഇന്ന് പ്രതിഷേധറാലി ; നാളെ ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th December 2019 02:17 PM  |  

Last Updated: 26th December 2019 02:17 PM  |   A+A-   |  

 

പുതുച്ചേരി : പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പുതുച്ചേരിയില്‍ ഇന്ന് പ്രതിഷേധ റാലി. ഡിഎംകെ, കോണ്‍ഗ്രസ് ഇടതുസഖ്യമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുള്ളത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ നേതൃത്വത്തിലാണ് വൈകീട്ട് നാലുമണിക്ക് റാലി നടത്തുന്നത്. 

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് കൂടിയാണ് റാലി. നാളെ പുതുച്ചരിയില്‍ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. 

അതേസമയം രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിനിടെ കോഴിക്കോട് സ്വദേശി റബീഹയെ പുറത്താക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.