ഫോട്ടോ ട്രോളന്‍മാര്‍ ഏറ്റെടുക്കുമെന്ന് കുറിപ്പ്; ആസ്വദിക്കൂ എന്ന് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 12:59 PM  |  

Last Updated: 26th December 2019 12:59 PM  |   A+A-   |  

EMsEtrhWkAEOc0j

 

ന്യൂഡല്‍ഹി: വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുക്കുന്ന തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കുറിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധേയ മറുപടി. ഗപ്പിസ്റ്റന്‍ റേഡിയോ എന്ന ട്വിറ്റര്‍ യൂസറുടെ ചോദ്യത്തിനാണ് മോദിയുടെ ശ്രദ്ധേയ മറുപടി. 

കൂളിങ് ഗ്ലാസ് അണിഞ്ഞ് സൂര്യഗ്രഹണം കാണാനായി ആകാശത്തേക്ക് നോക്കുന്നതാണ് ചിത്രത്തില്‍. വലയ സൂര്യഗ്രഹണം വീക്ഷിച്ച കാര്യം അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിലെ ഒരു ചിത്രം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ യൂസര്‍ കുറിപ്പിട്ടത്. 

'ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളായി പ്രചരിക്കും' എന്നായിരുന്നു കുറിപ്പ്. ഇതിനുള്ള മറുപടിയായി മോദി അമ്പരപ്പിക്കുന്ന ഉത്തരമാണ് നല്‍കിയത്. 'സ്വാഗതം ചെയ്യുന്നു... ആസ്വദിക്കു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നേരത്തെ, അനേകം ഇന്ത്യക്കാരെ പോലെ താനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നുവെന്ന് മോദി വ്യക്തമാക്കിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍, മേഘങ്ങള്‍ മൂടിയിരുന്നതു കാരണം തനിക്ക് സൂര്യനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ സൂര്യ ഗ്രഹണത്തിന്റെ അല്‍പനേരത്തെ ദൃശ്യങ്ങള്‍ കോഴിക്കോട്ടു നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും തത്സമയ സംപ്രേഷണത്തിലൂടെ കാണാനായി. മാത്രമല്ല, വിദഗ്ധന്മാരുമായുള്ള ആശയ വിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാനായെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.