മംഗളൂരു വെടിവെപ്പില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി; അഞ്ച് ലക്ഷം രൂപ നല്‍കും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2019 02:59 PM  |  

Last Updated: 26th December 2019 02:59 PM  |   A+A-   |  

mamata

 

കൊല്‍ക്കത്ത: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവുമായി  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ടുപേരുടെയും  കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. 

പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരും. ബിജെപി തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും  മമത പറഞ്ഞു. കൊല്‍ക്കത്തിയിലെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മമത. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായ പ്രഖ്യാപനം പിന്‍വലിച്ച ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെയും മമത രംഗത്തെത്തി.

പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ കുടംബത്തിന് ധനസഹായം നല്‍കൂവെന്ന് യെദിയൂരപ്പ പറഞ്ഞു.

മംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം.പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ജലീല്‍ (49) നൗഷീന്‍ (23) എന്നിവരാണ് കൊല്ലപ്പെട്ടത്.