'അദ്ദേഹം ദൈവമാണ്...; ഹാജി ഖാദിര്‍ ഇല്ലായിരുന്നെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനേ...'; പ്രക്ഷോഭകാരികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച ആളെക്കുറിച്ച് പൊലീസുകാരന്‍

അദ്ദേഹം ദൈവത്തെപ്പോലെയാണ് വന്നത്... അദ്ദേഹം വന്നില്ലായിരുന്നെങ്കില്‍ എന്നെ അവര്‍ കൊന്നുകളഞ്ഞേനേ...
'അദ്ദേഹം ദൈവമാണ്...; ഹാജി ഖാദിര്‍ ഇല്ലായിരുന്നെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനേ...'; പ്രക്ഷോഭകാരികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച ആളെക്കുറിച്ച് പൊലീസുകാരന്‍

'ദ്ദേഹം ദൈവത്തെപ്പോലെയാണ് വന്നത്... അദ്ദേഹം വന്നില്ലായിരുന്നെങ്കില്‍ എന്നെ അവര്‍ കൊന്നുകളഞ്ഞേനേ...' പൗരത്വ നിയമഭേദഗതിക്ക് എതിരെ യുപില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രക്ഷോഭകാരികള്‍ക്കിടയില്‍ പെട്ടുപോയ തന്നെ രക്ഷിച്ച മുസ്ലിമിന് നന്ദി പറയുകയാണ് അജയ് കുമാറെന്ന പൊലീസ് ഓഫീസര്‍. പ്രതിഷേധങ്ങള്‍ക്കും അതിനെ നേരിടുന്ന പോലീസ് മുറകള്‍ക്കുമെല്ലാം ഉപരിയായി മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാകുകയാണ് ഈ സംഭവം.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുളള ഏറ്റുമുട്ടലിനിടയിലാണ് അജയ് കുമാറിന് പരിക്കേല്‍ക്കുന്നത്. കൈകളിലും തലയ്ക്കും പരിക്കേറ്റ അജയ്കുമാറിനെ പ്രതിഷേധക്കാര്‍ മര്‍ദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഹാജി ഖാദിര്‍ എന്നയാള്‍ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്. ഖാദിര്‍ അജയ് കുമാറിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

'ഹാജി സാഹബ് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് വിരലുകളിലും തലയ്ക്കും പരിക്കേറ്റിരുന്നു. അദ്ദേഹം എനിക്ക് വെള്ളവും വസ്ത്രവും തന്നു. എന്റെ സുരക്ഷ ഉറപ്പാക്കി. പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ എന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.', അജയ് കുമാര്‍ പറഞ്ഞു. 

'അജയ് കുമാറിന്റെ പരിക്ക് ഗുരുതരമായിരുന്നു. രക്ഷിക്കുമെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കി. ആ സമയത്ത് എനിക്കദ്ദേഹത്തിന്റെ പേരുപോലും അറിയുമായിരുന്നില്ല. ഞാന്‍ ചെയ്തതെന്തോ അത് മനുഷ്യരാശിക്ക് വേണ്ടിയാണ്', ഖാദിര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com