'ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയച്ചുവയുളള പരസ്യപ്രസ്താവന നിയമ ലംഘനം'; നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി
'ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയച്ചുവയുളള പരസ്യപ്രസ്താവന നിയമ ലംഘനം'; നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. ബിപിന്‍ റാവത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയച്ചുവയുളള പരസ്യപ്രസ്താവന നിയമ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതാപന്‍ കത്തയച്ചത്.

പൗരത്വ ഭേദഗതി നിയമത്തിതെിരെയുളള പ്രതിഷേധങ്ങളെ സൂചിപ്പിച്ച് കൊണ്ട് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പ്രസ്താവന വിവാദമായിരുന്നു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനവുമായാണ് ബിപിന്‍ റാവത്തിനെതിരെ രംഗത്തുവന്നത്. കരസേന മേധാവി എന്ന പദവിയില്‍ ഇരുന്ന് കൊണ്ട് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും കരസേനയെയും രാഷ്ട്രീയവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നുമാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ മുഖ്യമായി വിമര്‍ശനമായി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ബിപിന്‍ റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

'ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാകണം നേതാക്കള്‍. തെറ്റായ ദിശയിലേക്ക് നയിക്കുന്നവരാകരുത് അവര്‍. നേതാക്കള്‍ ജനക്കൂട്ടങ്ങളെ കൊണ്ട് കലാപങ്ങളും തീവെപ്പും നടത്തിക്കുന്നതായാണ് നമ്മള്‍ ഇന്ന് യൂണിവേഴ്‌സിറ്റികളും തെരുവുകളിലുമൊക്കെ കാണുന്നത്.ഇതാവരുത് നേതൃത്വം'- എന്നിങ്ങനെയുളള ബിപിന്‍ റാവത്തിന്റെ വാക്കുകളാണ് വിവാദമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com