ഡല്‍ഹിയില്‍ സംഘര്‍ഷം: വിദ്യാര്‍ത്ഥി മാര്‍ച്ച് തടഞ്ഞ് പൊലീസ്; മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയില്‍ സംഘര്‍ഷം: വിദ്യാര്‍ത്ഥി മാര്‍ച്ച് തടഞ്ഞ് പൊലീസ്; മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും കസ്റ്റിഡിയിലായവരില്‍പ്പെടുന്നു. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്. 

ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയുമാണ് യുപി ഭവനിലേക്ക് പ്രതിഷേധവുമായി എത്തിയത്. . ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. 

അതേസമയം, പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചും പൊലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. 

ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് അധികമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജാമിയ നഗര്‍, ജുമാ മസ്ജിദ്, ചാണക്യപുരി എന്നിവിടങ്ങളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com