രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ആയെന്ന് യുഐഡിഎഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2019 10:13 PM  |  

Last Updated: 27th December 2019 10:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്തെ 125 കോടി ജനങ്ങളുടെ കൈവശം ആധാര്‍ കാര്‍ഡ് ഉളളതായി യുഐഡിഎഐ. ഈ നേട്ടത്തൊടൊപ്പം തിരിച്ചറിയല്‍ രേഖയായി കാര്‍ഡുടമകള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ആധാറിനെയാണെന്നും യുഐഡിഎഐ വ്യക്തമാക്കി.


ആധാറിന് തുടക്കം കുറിച്ച ശേഷം 37,000 കോടി തവണയാണ് ഇത് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചത്. അതായത് പ്രഥമ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാറിയതിന്റെ തെളിവാണിതെന്ന് യുഐഡിഎഐ അവകാശപ്പെടുന്നു. ആധാറില്‍ അധിഷ്ഠിതമായ അംഗീകാരത്തിനായി പ്രതിദിനം 3 കോടി അപേക്ഷകളാണ് ലഭിക്കുന്നത്. 2010 മുതലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് 12 അക്കമുള്ള ആധാര്‍ കാര്‍ഡ് നല്‍കി തുടങ്ങിയത്.

വിവിധ സേവനങ്ങള്‍ക്കായി ആളുകള്‍ ആധാര്‍ ഉപയോഗിക്കുന്നത് വഴി അതിന്റെ ആധികാരിതയ്ക്കായി ദിനംപ്രതി മൂന്ന് കോടി അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും യുഐഡിഎഐ അറിയിച്ചു. ആളുകള്‍ അവരുടെ കൂടുതല്‍ വിവരങ്ങള്‍ ആധാറില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ താത്പര്യം കാണിക്കുന്നതായും അവര്‍ അറിയിച്ചു.

331 കോടി ആധാര്‍ അപ്‌ഡേറ്റുകള്‍ നടത്തി. ദിനം പ്രതി മൂന്ന് മുതല്‍ നാല് ലക്ഷം വരെ അപേക്ഷകളാണ് അപ്‌ഡേഷന് മാത്രമായി വരുന്നതെന്നും യുഐഡിഎഐ പറയുന്നു.