നുണ പറയുന്ന സര്‍ക്കാരേ, നിങ്ങളുടെ തടവറകളില്‍ എത്രമാത്രം സ്ഥലമുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടേ...; കനയ്യ കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 05:13 PM  |  

Last Updated: 28th December 2019 05:27 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. 'നിങ്ങളുടെ ജയിലുകളില്‍ എത്രമാത്രം സ്ഥലമുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടേ'യെന്ന് അദ്ദേഹം പറഞ്ഞു.

നുണയന്‍മാരും ഭീരുക്കളുമായ സര്‍ക്കാര്‍ ചന്ദ്രശേഖര്‍ ആസാദിനെയും അഖില്‍ ഗൊഗോയിയെയും സഫ്ദര്‍ സഫറിനെയും ദീപക് കബീറിനെയും അറസ്റ്റ് ചെയ്തു. പൗരത്വ നിയമഭേദഗതിയെയും എന്‍ആര്‍സിയെയും എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരക്കണക്കിന് ആളുകളെ കള്ളക്കേസില്‍ കുടുക്കി.

കേള്‍ക്കൂ സാര്‍, നിങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഇനി കാണുകയും ചെയ്യും. നിങ്ങളുടെ ജയിലുകളില്‍ എത്രമാത്രം സ്ഥലമുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടേ'- അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെ പൊലീസ് ജയിലില്‍ പീഡിപ്പിക്കുകയാണ് എന്നാരോപിച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി രംഗത്ത് വനനിരുന്നു.