പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ വാങ്ങാം; പി എഫ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ജനുവരി മുതല്‍ വീണ്ടും  

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th December 2019 09:01 AM  |  

Last Updated: 28th December 2019 09:01 AM  |   A+A-   |  

pension

 

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി വാങ്ങുന്ന പെന്‍ഷന്‍ കമ്യൂട്ടേഷന്‍ രീതി വീണ്ടും നിലവിൽവരുന്നു. പത്തുവർഷം മുൻപ് നിർത്തിവെച്ച പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഈ ജനുവരിമുതല്‍ വീണ്ടും നടപ്പാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. 

പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ ഒന്നിച്ചുവാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ രീതി.  2009ൽ നിർത്തിവച്ച വ്യവസ്ഥയാണ് ഇപ്പോൾ വീണ്ടും നിലവിൽവരുന്നത്. കമ്യൂട്ടേഷന്‍ നിര്‍ത്തിവെച്ചതിനെതിരേ അന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. 

ജനുവരി ഒന്നാം തിയതി കമ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും. 6,30,000ത്തോളം പേരാണ് പെന്‍ഷന്‍ കമ്യൂട്ട്‌ചെയ്തുവാങ്ങാന്‍ നേരത്തേ അപേക്ഷ നൽകിയിരുന്നത്. ഇവർക്ക് ഈ പുതിയ തീരുമാനം പ്രയോജനപ്പെടും.