ബിഹാറിൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 28th December 2019 10:38 AM |
Last Updated: 28th December 2019 10:38 AM | A+A A- |

പറ്റ്ന: ബിഹാറിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് ആണ് മരിച്ചത്. റോഡിൽ രണ്ട് ബൈക്കുകളിലെത്തിയ അജ്ഞാതസംഘമാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.
ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്ന സംഭവം. വെടിയേറ്റ യാദവിനെ ഉടൻ തന്നെ സഫ്ദാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാഘവ് ദയാൽ പറഞ്ഞു.
ജിമ്മിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. അന്വഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.