കൊടുംമഞ്ഞില്‍ തണുത്തുവിറച്ച് ഡല്‍ഹി; 1901നു ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബര്‍ (ചിത്രങ്ങള്‍)

2.4 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
ചിത്രം: എഎന്‍ഐ, ട്വിറ്റര്‍
ചിത്രം: എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: കൊടുംതണുപ്പിന്റെ പിടിയില്‍ അമര്‍ന്ന് രാജ്യ തലസ്ഥാനം. 2.4 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. 

1901ന് ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബര്‍ മാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഡല്‍ഹിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തണുപ്പു സഹിക്കാനാവാതെ ഷെല്‍റ്റര്‍ ഹോമുകളില്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 

രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടതിനാല്‍ ആറു മണിക്കൂറോളം വൈകിയാണ് ന്യൂഡല്‍ഹി സ്റ്റേഷനില്‍നിന്നുള്ള പല ട്രെയിനുകളും പുറപ്പെട്ടത്. ഉത്തരേന്ത്യന്‍ നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളാണ് ഇവയിലേറെയും. വ്യോമഗതാഗതത്തെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com