ബിഹാറിൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2019 10:38 AM  |  

Last Updated: 28th December 2019 10:38 AM  |   A+A-   |  

rakesh_yadav

 

പറ്റ്ന: ബിഹാറിൽ കോൺഗ്രസ്​ നേതാവ്​ വെടിയേറ്റ്​ മരിച്ചു. രാകേഷ് യാദവ് ആണ് മരിച്ചത്. റോഡിൽ രണ്ട്​ ബൈക്കുകളിലെത്തിയ അജ്ഞാതസംഘമാണ്​ അദ്ദേഹത്തിന്​ നേരെ വെടിയുതിർത്തത്​.

ശനിയാഴ്​ച രാവിലെ 6.30ഓടെയായിരുന്ന സംഭവം. വെടിയേറ്റ യാദവിനെ ഉടൻ തന്നെ സഫ്​ദാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്​ സബ്​ ഡിവിഷണൽ ​പൊലീസ്​ ഓഫീസർ രാഘവ്​ ദയാൽ പറഞ്ഞു.

ജിമ്മിൽ നിന്ന്​ വീട്ടിലേക്ക്​ നടന്നുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്​ നേരെ വെടിവെപ്പുണ്ടായത്​. അന്വഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.