പ്രിയങ്കയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് യുപി പൊലീസ്; മനുഷ്യാവകാശ കമ്മീഷന് പരാതി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്
പ്രിയങ്കയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് യുപി പൊലീസ്; മനുഷ്യാവകാശ കമ്മീഷന് പരാതി

ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. മര്‍ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം ശരിയല്ലെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അര്‍ച്ചന സിംഗ് പറഞ്ഞു. താന്‍ തന്റെ കടമയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

അതേസമയം, പ്രിയങ്കയെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മനുഷ്യാവാകാശ കമ്മീഷന് പരാതി നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫിസറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇറങ്ങി നടന്ന തന്നെ പൊലീസ് കഴുത്തിന് ചുറ്റിപ്പിടിച്ചു എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.

'ഞാന്‍ വാഹനത്തില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി. ചുറ്റും പൊലീസുകാര്‍ ഉണ്ടായിരുന്നു. ഒരു വനിതാ പൊലീസ് എന്റെ കഴുത്തിന് ചുറ്റിപ്പിടിച്ചു.
റ്‌റൊരാള്‍ എന്നെ പുറകിലേക്കു പിടിച്ചു തള്ളി, ഞാന്‍ താഴെവീണു. അവര്‍ എന്നെ ബലം പ്രയോഗിച്ച് തടഞ്ഞു.മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ എന്നെ കഴുത്തിനു പിടിച്ച എഴുന്നേല്‍പ്പിച്ചു.'-പ്രിയങ്ക പറഞ്ഞിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com