യുവാക്കളുടെ പ്രതിഷേധം നല്ലത്; അവര്‍ക്ക് അഭിപ്രായം ഉണ്ട്, സ്വാഗതം ചെയ്യുന്നുവെന്ന് നരേന്ദ്രമോദി

യുവാക്കളുടെ പ്രതിഷേധം നല്ലത്; അവര്‍ക്ക് അഭിപ്രായം ഉണ്ട്, സ്വാഗതം ചെയ്യുന്നുവെന്ന് നരേന്ദ്രമോദി

രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവരാണ് യുവജനത. അവര്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് നല്ലാതാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു പ്രതികരണം.

പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഇത് യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാകാമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

രാജ്യത്തെ യുവാക്കള്‍ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നവരും ബഹുമാനിക്കുന്നവരുമാണ്. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികള്‍. അവര്‍ക്ക് അവരുടെ നിലപാട് അറിയിക്കാമെന്ന് ഇത് നല്ലതാണെന്നും മോദി അഭിപ്രായപ്പെട്ടു. കുടുംബാധിപത്യത്തെയും ജാതിയതെയും രാജ്യത്തെ യുവാക്കള്‍ എതിര്‍്ക്കുന്നതായും മന്‍ കി ബാത്തില്‍ മോദി കൂട്ടിച്ചേര്‍ത്തു.

സൂര്യഗ്രഹണം കാണാന്‍ കഴിയാത്തതിലുള്ള സാഹചര്യവും അദ്ദേഹം മന്‍ കി ബാത്തിലൂടെ വ്യക്തമാക്കി. കോഴിക്കോടു നിന്നുള്ള ദൃശ്യങ്ങളാണ് തന്നെ തൃപ്തിപ്പെടുത്തിയതെന്നും മോദി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com