ആംആദ്മിക്ക് തിരിച്ചടി; ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 02:41 PM  |  

Last Updated: 30th December 2019 02:44 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍  എത്തിനില്‍ക്കെ ആംആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ തിരിച്ചെത്തി. ഗുഗന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ സാന്നിധ്യത്തിലാണ് ഗുഗന്‍ സിങിന്റെ ബിജെപിയിലേക്കുള്ള മടക്കം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് ഗുഗന്‍  സിങ് ജനവിധി തേടിയത്. നേരത്തെ ബിജെപി എംഎല്‍എയായിരുന്ന ഗുഗന്‍ സിങ് 2017ലാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.