ഓടുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് സാഹസിക യാത്ര; ട്രാക്കിലെ തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം (വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 30th December 2019 08:42 PM |
Last Updated: 30th December 2019 08:42 PM | A+A A- |

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. ദിൽഷാദ് നൗഷാദ് ഖാൻ എന്ന 20കാരനാണ് മരിച്ചത്. താനെയിലെ ഒരു റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ദിൽഷാദ് സാഹസികമായി യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇയാളുടെ സുഹൃത്ത് എടുത്തിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റെയിൽവെ മന്ത്രാലയമാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
ट्रेन में स्टंट ना करें ये गैरकानूनी है एवं जानलेवा भी सिद्ध हो सकता है।
— Ministry of Railways (@RailMinIndia) December 30, 2019
मुंबई में 26 दिसंबर को दिलशान नाम का युवक ट्रेन के बाहर लटक कर स्टंट करते हुए अपनी जान गंवा चुका है।
अपनी सुरक्षा की अवहेलना करके ट्रेन के बाहर लटकना,चलती ट्रेन में चढ़ना, हादसे का बुलावा हो सकता है। pic.twitter.com/oGEsqjoka6
ചുവപ്പ് ഷർട്ടും തൊപ്പിയും കണ്ണടയും വച്ച് ട്രെയിനിന്റെ വാതിലില്‍ പിടിച്ച് പുറത്തേക്ക് ആഞ്ഞ് നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. പെട്ടെന്ന് ട്രാക്കിലുണ്ടായിരുന്ന തൂണിൽ ഇടിച്ച് ദിൽഷാദ് താഴേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ ചെയിൻ വലിച്ച സുഹൃത്ത്, ദിൽഷാദിനെ സമീപത്തെ ആശുപത്രിയിൽ എത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ദിൽഷാദ് മുംബൈയിലെ ഗോവണ്ടിയിൽ നിന്ന് കല്യാണിലേക്ക് വരുമ്പോഴായിരുന്നു അപകടം.