11കാരിയെ ബലാത്സം​ഗം ചെയ്തെന്നാരോപിച്ച് 52കാരന് നേരെ ആൾക്കൂട്ട ആക്രമണം; ആശുപത്രിയിൽ കുത്തിക്കൊന്നു; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 30th December 2019 07:37 PM  |  

Last Updated: 30th December 2019 07:59 PM  |   A+A-   |  

mob_attack12

 

ബം​ഗളൂരു: ലൈംഗികാതിക്രമം ആരോപിച്ച് 52 കാരനെ ജനക്കൂട്ടം തല്ലിച്ചതച്ചു. 11 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ജനക്കൂട്ടം അക്രമിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടിയുടെ ബന്ധു ആശുപത്രിയിലെത്തി ആരോപണ വിധേയനെ കുത്തിക്കൊന്നു. 

കര്‍ണാടകത്തിലെ ധര്‍വാഡ് ജില്ലയിലുള്ള നവല്‍ഗുണ്ടിലാണ് സംഭവം നടന്നത്. ഫക്രുദീന്‍സാബ് നദാഫ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടിയുടെ ബന്ധു അവിടെയെത്തി ഇയാളെ കുത്തിക്കൊല്ലുകയായിരുന്നു.