ഒന്നേകാല്‍ കോടി വില വരുന്ന പാമ്പിനെ വില്‍ക്കാന്‍ ശ്രമം; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 02:22 PM  |  

Last Updated: 30th December 2019 02:22 PM  |   A+A-   |  

red_sand_boa

ഫയല്‍ ചിത്രം

 

രാജ്ഗഢ്: ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന ചുവപ്പന്‍ മണ്ണൂലി പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേര്‍ പിടിയില്‍. പാമ്പിനെ പിടിച്ചെടുത്ത് വന്യജീവി വകുപ്പിനു കൈമാറി.

മരുന്നുകളും സൗന്ദര്യ വസ്തുക്കളും ഉണ്ടാക്കാന്‍ ചുവപ്പന്‍ മണ്ണൂലിയെ ഉപയോിഗക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രവാദത്തിനും ഉപയോഗിക്കുന്ന ഇവയ്ക്ക് രാജ്യാന്തര വിപണിയില്‍ വലി ആവശ്യമാണുള്ളത്. 

ചുവപ്പന്‍ മണ്ണൂലി സൗഭാഗ്യവും ധനവും കൊണ്ടുവരുമെന്നു വിശ്വസിക്കുന്നവരുണ്ട്. ഇതെല്ലാമാണ് ഇതിന് ആവശ്യക്കാര്‍ ഏറാന്‍ കാരണമെന്നാണ് കരുതുന്നത്. മധ്യപ്രദേശില്‍ പിടിച്ചെടുത്ത ചുവപ്പന്‍ മണ്ണൂലിക്ക് ര്ാജ്യാന്തര വിപണിയില്‍ ഒന്നേകാല്‍ കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. സെഹോറില്‍നിന്നു കൊണ്ടുവന്ന പാമ്പിനെ നരസിംഹഗഢില്‍ വില്‍ക്കാനായിരുന്നു പദ്ധതി.