'പൗരത്വ നിയമ ഭേദഗതിയെ രാജ്യം പിന്തുണയ്ക്കുന്നു' ; ക്യാംപെയ്‌നുമായി പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2019 12:11 PM  |  

Last Updated: 30th December 2019 12:25 PM  |   A+A-   |  


 

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഇതിന്റെ ഭാഗമായുള്ള മോദിയുടെ ട്വിറ്റര്‍ ക്യാംപെയ്‌ന് തുടക്കമായി. ഇന്ത്യ സപ്പോര്‍ട്ട്‌സ് സിഎഎ എന്ന ഹാഷ്ടാഗുമായാണ് ക്യാപെയ്ന്‍ ആരംഭിച്ചിട്ടുള്ളത്.

പൗരത്വ നിയമത്തിലൂടെ ഒരു ഇന്ത്യാക്കാരന്റെയും പൗരത്വം ഇല്ലാതാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതിയെ രാജ്യം പിന്തുണയ്ക്കുന്നുണ്ട്. നിയമഭേദഗതി മതപരമായ വേട്ടയാടലിന് ഇരയായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണെന്നും മോദി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ത്ഥികളും പ്രതിപക്ഷ പ്രസ്ഥാനങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ സമരരംഗത്താണ്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളെ ഒരാളെയും ദോഷകരമായി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെയും പ്രസ്താവിച്ചിരുന്നു. അതിനിടെ പൗരത്വ പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.