പൗരത്വ നിയമഭേദഗതി: ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പോയി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
പൗരത്വ നിയമഭേദഗതി: ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പോയി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പൊലീസ് കേസ് എടുത്തത്. ജൂനിയര്‍ വികടന്‍ മാസികയിലെ റിപ്പോര്‍ട്ടര്‍ സിന്ധു, ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തത് എഐഎഡിഎംകെയുടെ പ്രതികാര നടപടിയാണെന്ന് ഡിഎംകെ നേതാവ്  കനിമൊഴി കുറ്റപ്പെടുത്തി. സത്യം പുറത്ത് കൊണ്ടുവരുന്നവരെ ജയിലിനുള്ളിലാക്കാനുള്ള  ശ്രമമാണ് നടക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് അയക്കുമെന്നും കനിമൊഴി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമമാണ് നടക്കുന്നതെന്നും  കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com