വീട്ടുവാടകയായി മാസം എഴുതിയെടുത്തത് പതിനഞ്ചു ലക്ഷം രൂപ; വിയന്നയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

വീട്ടുവാടകയായി മാസം എഴുതിയെടുത്തത് പതിനഞ്ചു ലക്ഷം രൂപ; വിയന്നയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു
വീട്ടുവാടകയായി മാസം എഴുതിയെടുത്തത് പതിനഞ്ചു ലക്ഷം രൂപ; വിയന്നയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു. 1988 ബാച്ചിലെ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥയായ രേണു പാലിനെയാണ് വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചത്.

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ രേണു പാല്‍ പതിനഞ്ചു ലക്ഷം രൂപയാണ് വീടിനു പ്രതിമാസ വാടകയായി എഴുതിയെടുത്തിരുന്നത്. ഇതില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടു കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ പണം വ്യാജമായ അവകാശവാദങ്ങളിലൂടെ കൈക്കലാക്കുകയാണ് രേണു പാല്‍ ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കോടിക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ ചെലവഴിച്ചതെന്ന് വിയന്നയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

അംബാസഡര്‍ പദവിയില്‍ അടുത്ത മാസം കാലാവധി തീരാനിരിക്കെയാണ് രേണു പാലിനെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പ്ര്‌ത്യേക ചുമതലയൊന്നും നല്‍കാതെയാണ് പുതിയ നിയമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com