കേരള നിയമസഭയുടേത് മാതൃകാപരമായ നടപടി ; പ്രകീര്‍ത്തിച്ച് സ്റ്റാലിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2019 02:44 PM  |  

Last Updated: 31st December 2019 02:44 PM  |   A+A-   |  

stalin

 

ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പൗരത്വ നിയമഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതായി സ്റ്റാലിന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരള നിയമസഭ ചെയ്തതുപോലെ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളും ഇത്തരത്തില്‍ പ്രമേയം പാസ്സാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭ വിളിച്ചുചേര്‍ത്ത്, പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവക്കെതിരെ പ്രമേയം പാസ്സാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേരള നിയമസഭ ഭരണപ്രതിപക്ഷ അംഗങ്ങല്‍ ഒറ്റക്കെട്ടായാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയത്.  ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.