നവ വധുക്കള്‍ക്ക് സര്‍ക്കാര്‍ വക പത്തു ഗ്രാം സ്വര്‍ണം സമ്മാനം; നൂതന പദ്ധതി

നവ വധുക്കള്‍ക്ക് സര്‍ക്കാര്‍ വക പത്തു ഗ്രാം സ്വര്‍ണം സമ്മാനം; നൂതന പദ്ധതി
നവ വധുക്കള്‍ക്ക് സര്‍ക്കാര്‍ വക പത്തു ഗ്രാം സ്വര്‍ണം സമ്മാനം; നൂതന പദ്ധതി

ഗുവാഹതി: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് പത്തുഗ്രാം സ്വര്‍ണം വിവാഹ സമ്മാനമായി നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് സമ്മാനംനല്‍കുക. ജനുവരി ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 

പദ്ധതി പ്രകാരം 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. പത്തു ഗ്രാം സ്വര്‍ണത്തിന്റെ വിലയെന്നു കണക്കാക്കിയാണ് തുക നിക്ഷേപിക്കുന്നത്. നിബന്ധനകളോടെ നല്‍കുന്ന ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല.  പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. 

വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം, പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല. 

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. പദ്ധതി പ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയതിന്റെ റെസീറ്റ് പെണ്‍കുട്ടി സമര്‍പ്പിക്കണം. ബാലവിവാഹം തടയുന്നതിനും സ്ത്രീശാക്തീകരണത്തിനും പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നവംബറില്‍ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com