ബിജെപിയുടെ അമളി ട്രെന്റിങ് ആയി; 'സിഎഎയ്ക്ക്' പകരം 'സിസിഎ'!; സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ അബദ്ധം

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തുന്ന ബിജെപി പ്രചരിപ്പിക്കുന്നത് തെറ്റായ ഹാഷ്ടാഗ്.
ബിജെപിയുടെ അമളി ട്രെന്റിങ് ആയി; 'സിഎഎയ്ക്ക്' പകരം 'സിസിഎ'!; സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ അബദ്ധം

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തുന്ന ബിജെപി പ്രചരിപ്പിക്കുന്നത് തെറ്റായ ഹാഷ്ടാഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമാണ് ബിജെപി ക്യാമ്പയിന്‍ ആരംഭിച്ചത്. ട്വിറ്ററില്‍ ട്രെന്റായ ഹാഷ്ടാഗ് ക്യാമ്പയിനില്‍ അക്ഷരത്തെറ്റുണ്ടെന്ന് മനസ്സിലാക്കാതെയാണ് പലരും ട്വീറ്റ് ചെയ്യുന്നത്. 

'#IndiaSupportsCAA' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ക്യാമ്പയിന്റെ ഹാഷ്ട്ഗാഗ്. എന്നാല്‍ ഇത് ഏറ്റെടുത്ത് ബിജെപി ഐടി സെല്‍ ട്രെന്റാക്കിയത് '#IndiaSupportsCCA' എന്ന ഹാഷ്ടാഗാണ്. 'സിഎഎയ്ക്ക്' പകരം 'സിസിഎ' ആയി. 

ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും ഇതേ ഹാഷ്ടാഗ് തന്നെയാണ് ആദ്യം ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പിന്നീട് ഉപയോഗിച്ചതിലെല്ലാം തെറ്റ് തിരുത്തിയിട്ടുണ്ട്.. അക്ഷരത്തെറ്റ് കണ്ടുപിടിച്ച വിമര്‍ശകര്‍, ഇതിനെ പരിഹസിച്ച് രംഗത്തെത്തി. സിസിഎയ്ക്ക് പുതിയ പൂര്‍ണരൂപവും വിമര്‍ശകര്‍ കണ്ടുപിടിച്ചു, 'cancellation of citizenship act'!

എന്താണ് സിസിഎയും എന്തിന് ഇന്ത്യക്കാര്‍ അതിനെ പിന്തുണക്കണമെന്നും ചിലര്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com