മുഖ്യമന്ത്രി കസേരയിൽ തന്റെ അവസാന അവസരം; തൊഴിലില്ലായ്മ വേതനം അഞ്ചിരട്ടിയാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2019 05:34 AM |
Last Updated: 01st February 2019 05:34 AM | A+A A- |
ജയ്പുർ: ജയ്പുർ: രാജസ്ഥാനിൽ തൊഴിലില്ലായ്മ വേതനം അഞ്ചിരട്ടിയാക്കി വർധിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. മാർച്ച് ഒന്ന് മുതൽ വർധിപ്പിച്ച തൊഴിലില്ലായ്മ വേതനം നൽകിത്തുടങ്ങും. 3500, 3000 രൂപയാണ് പ്രതിമാസം വേതനമായി നൽകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
3500 രൂപ തൊഴിലില്ലാത്ത യുവതികൾക്കും 3000 രൂപ യുവാക്കൾക്കും പ്രതിമാസം നൽകും. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. നിലവിൽ 600 രൂപയാണ്.
മുഖ്യമന്ത്രി കസേരയിൽ തന്റെ അവസാന അവസരമാണിത്. പദ്ധതി പ്രഖ്യാപിക്കവേ അശോക് ഗെലോട്ട് വ്യക്തമാക്കി.