ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയുടെ കളളപ്പണം പിടികൂടി; ഒരു കോടി പുതിയ നികുതിദായകര്‍, 3,38,000 കടലാസു കമ്പനികളെ കണ്ടെത്തിയതായി പീയുഷ് ഗോയല്‍

കളളപ്പണം പിടികൂടുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ധനമന്ത്രി പിയൂഷ് ഗോയല്‍
ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയുടെ കളളപ്പണം പിടികൂടി; ഒരു കോടി പുതിയ നികുതിദായകര്‍, 3,38,000 കടലാസു കമ്പനികളെ കണ്ടെത്തിയതായി പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: കളളപ്പണം പിടികൂടുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ധനമന്ത്രി പിയൂഷ് ഗോയല്‍. കളളപ്പണം പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച  നോട്ടുനിരോധനം, ബിനാമി പ്രോപ്പര്‍ട്ടീസ് ആക്ട് ഉള്‍പ്പെടെയുളള നടപടികള്‍ ഗുണം ചെയ്തതായി ബജറ്റില്‍ പീയുഷ് ഗോയല്‍ പറഞ്ഞു.

കളളപ്പണം പിടിച്ചെടുക്കാന്‍ വീട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിച്ചതുവഴി 1,30,000 കോടി രൂപയാണ് നികുതിയായി സര്‍ക്കാരിന് ലഭിച്ചത്. നോട്ടുനിരോധനത്തിന് ശേഷം ഒരു കോടി നികുതിദായകര്‍ പുതുതായി ആദായനികുതി പരിധിയില്‍ വന്നു. നോട്ടുനിരോധനത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം നികുതിദായകര്‍ നികുതി പരിധിയില്‍ ഉള്‍പ്പെടുന്നതെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ 3,38,000 കടലാസു കമ്പനികളെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com