'ഒരു ദിവസത്തെ അധ്വാനത്തിന് 17 രൂപയോ?' ;  കര്‍ഷകരെ ഇനിയും അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി

'ഒരു ദിവസത്തെ അധ്വാനത്തിന് 17 രൂപയോ?' ;  കര്‍ഷകരെ ഇനിയും അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി

അഞ്ച് വര്‍ഷത്തെ നിങ്ങളുടെ ദുര്‍ഭരണവും ധിക്കാര മനോഭാവവും കര്‍ഷകരുടെ ജീവിതം തകര്‍ത്തുവെന്നും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്ററില്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ജീവിതം ദുരിതമാക്കിയതിന് പിന്നാലെ അവരെ വീണ്ടും അപമാനിക്കുകയാണ് മോദി സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. പ്രതിവര്‍ഷം 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്നാണ് ധനമന്ത്രി ബജറ്റില്‍ വാഗ്ദാനം ചെയ്തത്. അങ്ങനെ നോക്കിയാല്‍ ഒരു ദിവസത്തെ കര്‍ഷകന്റെ അധ്വാനത്തിന് മോദി സര്‍ക്കാര്‍ വെറും 17 രൂപയുടെ വിലയാണ് നല്‍കിയിരിക്കുന്നത്. ഇത് അപമാനിക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

അഞ്ച് വര്‍ഷത്തെ നിങ്ങളുടെ ദുര്‍ഭരണവും ധിക്കാര മനോഭാവവും കര്‍ഷകരുടെ ജീവിതം തകര്‍ത്തുവെന്നും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിനായി 'പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി'യാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് ഓരോ വര്‍ഷവും 6000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുമെന്നായിരുന്നു ധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com