കറുപ്പണിഞ്ഞ് നായിഡുവും എംപിമാരും; പാര്‍ലമെന്റില്‍ പ്രതിഷേധം, ആന്ധ്രയില്‍ ബന്ദ് 

കേന്ദ്രബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്‍പില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം
കറുപ്പണിഞ്ഞ് നായിഡുവും എംപിമാരും; പാര്‍ലമെന്റില്‍ പ്രതിഷേധം, ആന്ധ്രയില്‍ ബന്ദ് 

ന്യൂഡല്‍ഹി: കേന്ദ്രബജറ്റിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്‍പില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് തെലുങ്കുദേശം പാര്‍ട്ടി പ്രതിഷേധിച്ചത്. തെലുങ്കുദേശം പാര്‍ട്ടിയുടെ എംപിമാരാണ് പ്രതിഷേധപ്രകടനം നടത്തിയത്.

ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബുനായിഡുവും പാര്‍ട്ടി നേതാക്കളും കറുത്ത വസ്ത്രമണിഞ്ഞ് ആന്ധ്രാ നിയമസഭയില്‍ എത്തി.ആന്ധ്രാപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യേക ഹോഡ സദന സമിതി ആഹ്വാനം ചെയ്ത ബന്ദ് ആന്ധ്രാപ്രദേശില്‍ തുടരുന്നു. ബന്ദിന് സിപിഐയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com