ഫിഷറീസിന് പ്രത്യേക മന്ത്രാലയം  ; ഗോസുരക്ഷയ്ക്കായി കമ്മീഷന്‍

മല്‍സ്യ ബന്ധന, മൃഗസംരക്ഷണ മേഖലയ്ക്കായി ഗോകുല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി
ഫിഷറീസിന് പ്രത്യേക മന്ത്രാലയം  ; ഗോസുരക്ഷയ്ക്കായി കമ്മീഷന്‍

ന്യൂഡല്‍ഹി : തീരദേശ വാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം നല്‍കി കേന്ദ്രബജറ്റ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യം ശക്തമായിരുന്നു. 

ഗോ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയും പിയൂഷ്  ഗോയല്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. പശു സംരക്ഷണത്തിനായി പദ്ധതികളും നയങ്ങളും രൂപീകരിക്കും. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും. 

മല്‍സ്യ ബന്ധന, മൃഗസംരക്ഷണ മേഖലയ്ക്കായി ഗോകുല്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. കര്‍ഷകര്‍ക്കായി കിസാന്‍ പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കും. 12 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഗഡുക്കളായാണ് പണം അക്കൗണ്ടിലെത്തിക്കുക. 2018 ഡിസംബര്‍ മുതല്‍ മുന്‍കാലപ്രാബള്യത്തോടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പാകും. ആഭ്യന്തര വ്യാപാരത്തിന് വിപുലമായ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ ധന്‍ പദ്ധതിക്കു 5000 കോടി രൂപ. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി വകയിരുത്തി. 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com