പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിഹിതം ; റെയില്‍വേക്ക് 64,000 കോടി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞു
പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിഹിതം ; റെയില്‍വേക്ക് 64,000 കോടി


ന്യൂഡല്‍ഹി : പ്രതിരോധമേഖലയ്ക്ക് മൂന്ന് ലക്ഷം കോടി വകയിരുത്തിയതായി കേന്ദ്രബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പ്രതിരോധ മേഖലയ്ക്ക് നീക്കിവെക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതമാണിത്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സൈനികര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞു. സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍  അറിയിച്ചു. 

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

റെയില്‍വേക്ക് 64,000 കോടി വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും സുരക്ഷിതമായ യാത്രയാണ് ഈ വര്‍ഷം ഇന്ത്യന്‍ റെയില്‍വേയുടേത്. ചരക്ക് നീക്കം ശക്തമാക്കുന്നതിനായി വടക്കുകിഴക്കന്‍ മേഖലയിലേക്ക് കണ്ടെയ്‌നര്‍ കാര്‍ഗോ മൂവ്‌മെന്റ് ആരംഭിക്കും. ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയതായും പിയൂഷ് ഗോയല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com