ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം 

കേന്ദ്രബജറ്റിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്
ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം 

ന്യൂഡല്‍ഹി:  കേന്ദ്രബജറ്റിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബജറ്റിലെ മുഖ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

സര്‍ക്കാര്‍ വൃത്തങ്ങളാണ് മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വിറ്റ് ചെയ്തു. ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ ബജറ്റില്‍ അതേപോലെ പ്രതിഫലിച്ചാല്‍, അതിനെ ബജറ്റ് ചോര്‍ച്ചയായി കണക്കാക്കാന്‍ സാധിക്കില്ലേ എന്ന് മനീഷ് തിവാരി ചോദിച്ചു.

രാവിലെ 11 മണിക്കാണ് ധനമന്ത്രിയുടെ ചുമതലയുളള പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുക. ഇതിന്റെ ഭാഗമായി പീയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ എത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ബജറ്റിനെ ഉറ്റുനോക്കുന്നത്. നിരവധി ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com