പ്രിയങ്കയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; നിയമനടപടിക്ക് ഒരുങ്ങി മഹിളാ കോണ്‍ഗ്രസ്, എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്‍കും

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ സംഘടിതമായി ആക്രമിക്കുന്നവര്‍ക്കെതിരെ ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ്‌രംഗത്ത്.
പ്രിയങ്കയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; നിയമനടപടിക്ക് ഒരുങ്ങി മഹിളാ കോണ്‍ഗ്രസ്, എല്ലാ സംസ്ഥാനങ്ങളിലും പരാതി നല്‍കും

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ സംഘടിതമായി ആക്രമിക്കുന്നവര്‍ക്കെതിരെ ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ്‌
രംഗത്ത്. സംഘടിത പ്രചാരണങ്ങള്‍ എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുമെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്‌
സുഷ്മിത ദേവ് പറഞ്ഞു. 

കിഴക്കന്‍ യുപിയിലെ ചുമതലുയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റതിന് പിന്നാലെ ബിജെപി പ്രിയങ്ക ഗാന്ധിക്ക് എതിരെ അധിക്ഷേപ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

'അധിക്ഷേപ പ്രചാരണങ്ങള്‍ക്ക് എതിരെ ഞാന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കും. സംഘടനയുടെ സംസ്ഥാന അധ്യക്ഷമാര്‍ അവരവരുടെ സംസ്ഥാന തലസ്ഥാനങ്ങളില്‍ പരാതി നല്‍കണം. ഇതിലൂടെ ഈ വൃത്തികെട്ട പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിക്കും'- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സുഷ്മിത പറയുന്നു. 

പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും പക്ഷേ ആ സൗന്ദര്യം വോട്ടാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും കഴിഞ്ഞ ദിവസം ബിജെപി നേതാവും ബിഹാര്‍ മന്ത്രിയുമായ വിനോട് നാരായണന്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോണ്‍ഗ്രസ് നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കരുത്തരായ നേതാക്കുടെ അഭാവം കാരണം ചോക്ലേറ്റ് മുഖങ്ങളെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയുടെ പരാമര്‍ശവും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com