മകന്‍ രാവണനപ്പോലെ; ദൈവപ്രീതിക്കായി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ നരബലി നടത്തി; നരഹത്യക്ക് അനുമതി തേടി സര്‍ക്കാരിന് കത്ത്

നരഹത്യ കുറ്റമല്ലെന്നും ഇതിന് മുമ്പ് ബലി കൊടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാള്‍ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്
മകന്‍ രാവണനപ്പോലെ; ദൈവപ്രീതിക്കായി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ നരബലി നടത്തി; നരഹത്യക്ക് അനുമതി തേടി സര്‍ക്കാരിന് കത്ത്

പട്‌ന:ദൈവപ്രീതിക്കായി മകനെ നരഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാരിന് സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ കത്ത്. നരഹത്യ കുറ്റമല്ലെന്നും ഇതിന് മുമ്പ് ബലി കൊടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാള്‍ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. കത്ത് ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ബീഹാറിലെ മോഹന്‍പൂര്‍ പഹാദ്പൂര്‍ സ്വദേശിയാണ് സുരേന്ദ്ര പ്രസാദ് സിംഗാണ് കത്തയച്ചിരുക്കുന്നത്.ജനുവരി 29നാണ് സംഭവം.

നരഹത്യ കുറ്റമല്ലെന്നും തന്റെ മകനെയാണ് ആദ്യമായി ബലി കൊടുത്തതെന്നും സുരേന്ദ്ര പ്രസാദ് നല്‍കിയ അപേക്ഷയില്‍ പരാമര്‍ശിക്കുന്നു. ദൈവ മാതാവായ കാമഖ്യയ്ക്കുവേണ്ടി ഇതിനുമുമ്പും ബലി കൊടുത്തിട്ടുണ്ടെന്നും എഞ്ചിനീയറായ തന്റെ മകനെയാണ് ബലി കൊടുത്തത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി പണം നല്‍കാത്തതിനാലാണ് മകനെ ബലി കൊടുത്തത്. അവന്‍ രാവണനെ പോലെയായിരുന്നുവെന്നും സുരേന്ദ്ര പറയുന്നു. 

അപേക്ഷ കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. 'ബിന്ദു മാ മാനവ് കല്ല്യാണ്‍ സന്‌സ്ത' എന്ന അംഗീകൃത സ്ഥാപനത്തിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം അപേക്ഷ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ബെഗുസരായി എസ്ഡിഒ സജീവ് കുമാര്‍ ചൗധരി വ്യക്തമാക്കി. ഇതൊരു ഗൗരവതരമായി കാര്യമാണ്. നരഹത്യ കുറ്റകരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഉടന്‍ നടപടി എടുക്കുമെന്നും ചൗധരി പറഞ്ഞു. 
 
സംഭവത്തെ തുടര്‍ന്ന് സുരേന്ദ്ര പ്രസാദിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. പഹാദ്പൂര്‍ ഗ്രാമത്തിലെ ആളുകള്‍ അയാളെ 'ഭ്രാന്തനായ മന്ത്രവാദി' എന്നാണ് വിളിക്കാറുള്ളത്. കൈയില്‍ തലയോട്ടിയുമെടുത്ത് ഗ്രാമത്തിലൂടെ നഗ്‌നനായി നടക്കുന്നതിനാലാണ് സുരേന്ദ്രനെ ഭ്രാന്തനായ മന്ത്രവാദി എന്ന് വിളിക്കുന്നത്. ആളുകളുടെ ശ്രദ്ധ കിട്ടുന്നതിനാണ് അയാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com