രാജ്യത്തിനായി രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികന്‍ തെരുവില്‍ ഭിക്ഷയാചിക്കുന്നു; പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഗംഭീര്‍, അഭിനന്ദനം

തെരുവില്‍ ഭിക്ഷയാചിക്കുന്ന മുന്‍ ഇന്ത്യന്‍ സൈനികന്റെ ദുരവസ്ഥ പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍
രാജ്യത്തിനായി രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികന്‍ തെരുവില്‍ ഭിക്ഷയാചിക്കുന്നു; പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഗംഭീര്‍, അഭിനന്ദനം


തെരുവില്‍ ഭിക്ഷയാചിക്കുന്ന മുന്‍ ഇന്ത്യന്‍ സൈനികന്റെ ദുരവസ്ഥ പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പീതാംബരന്‍  എന്ന സൈനികന്റെ ദുരവസ്ഥയാണ് ഗംഭീര്‍ ട്വിറ്ററിലൂടെ പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പീതാംബരന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ഇദ്ദേഹത്തിന്റെ പേര് പീതാംബരന്‍ എന്നാണ്. 1965ലെയും 71ലെയും യുദ്ധങ്ങളില്‍ പങ്കെടുത്തയാളാണ്. സാങ്കേതിക കാരണങ്ങളാല്‍ തനിക്ക് സൈന്യത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ ഒന്നുംെ ലഭിച്ചില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രതിരോധ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഗംഭീര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. 

ഇതിന് മറുപടിയുമായി രംഗത്ത് എത്തിയ പ്രതിരോധ മന്ത്രാലയം വക്താവ്, വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ ഗംഭീറിനെ അഭിനന്ദിച്ചു. വിഷയത്തില്‍ ഉടനെ നടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com