വൃക്ഷത്തൈകള്‍ നടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക്; രണ്ടര കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക ലക്ഷ്യം

ഓരോ വിദ്യാര്‍ഥിയും രണ്ട് വൃക്ഷത്തൈകള്‍ നട്ടുപരിപാലിച്ചാല്‍ ഓരോ വിഷയത്തിനും രണ്ട് മാര്‍ക്ക് വീതം നല്‍കും
വൃക്ഷത്തൈകള്‍ നടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക്; രണ്ടര കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക ലക്ഷ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ വൃക്ഷത്തൈകള്‍ നടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നു. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ.ശെങ്കോട്ടയ്യനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ഓരോ വിദ്യാര്‍ഥിയും രണ്ട് വൃക്ഷത്തൈകള്‍ നട്ടുപരിപാലിച്ചാല്‍ ഓരോ വിഷയത്തിനും രണ്ട് മാര്‍ക്ക് വീതം നല്‍കും. ഇങ്ങനെ ആറു വിഷയങ്ങളിലായി 12 മാര്‍ക്ക് ലഭിക്കും. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കുവാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷം വിദ്യാര്‍ഥികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇങ്ങനെ ഓരോ വര്‍ഷവും രണ്ടര കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രായോഗികത ചോദ്യം ചെയ്താണ് ഒരുവിഭാഗം പ്രിന്‍സിപ്പല്‍ മാരും അധ്യാപകരും രംഗത്തെത്തുന്നത്. വിദ്യാര്‍ഥികള്‍ ഒരുമിച്ചാണോ വൃക്ഷത്തൈകള്‍ നടേണ്ടത്? സ്‌കൂള്‍ ഇടത്തിലാണോ, അതോ വീടുകളിലാണ് നടേണ്ടത്? ഇങ്ങനെ മാര്‍ക്ക് നല്‍കുമ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള മാര്‍ക്ക് കുറയ്ക്കണമോ എന്നെല്ലാമുള്ള ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com