സിബിഐയ്ക്ക് പുതിയ തലവന്‍; ഋഷികുമാര്‍ ശുക്ലയെ ഡയറക്ടറായി നിയമിച്ചു

വിവാദങ്ങള്‍ക്ക് ഒടുവില്‍ സിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു
സിബിഐയ്ക്ക് പുതിയ തലവന്‍; ഋഷികുമാര്‍ ശുക്ലയെ ഡയറക്ടറായി നിയമിച്ചു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് ഒടുവില്‍ സിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു. മധ്യപ്രദേശ് മുന്‍ ഡിജിപിയായ ഋഷികുമാര്‍ ശുക്ല 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ എന്നിവര്‍ ചേര്‍ന്ന മൂന്നംഗ സമിതിയുടേതാണ് തീരുമാനം.സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ നീക്കിയ ഒഴിവിലേക്കാണ് പുതിയ നിയമനം. 

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സിബിഐയിലെ ഉള്‍പ്പോരിന് പിന്നാലെ ആഴ്ചകള്‍ക്ക് മുന്‍പാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. തുടര്‍ന്ന് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ നിയമിക്കുന്നത് വൈകുന്നതില്‍ സുപ്രിംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ അധ്യക്ഷതയില്‍ സമിതി യോഗം ചേര്‍ന്ന് പുതിയ ഡയറക്ടറെ തീരുമാനിച്ചത്. 

മുപ്പത് പേരടങ്ങിയ പട്ടികയില്‍ നിന്നുമാണ് അവസാനം ഋഷികുമാര്‍ ശുക്ലയുടെ പേര് തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തേക്കാണ് കാലാവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com