ബീഹാര്‍ ട്രെയിന്‍ അപകടത്തില്‍ ആറു മരണം ; നിരവധി പേര്‍ക്ക് പരിക്ക് ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വൈശാലി ജില്ലയിലെ സഹദായ് ബുസൂര്‍ഗില്‍ പുലര്‍ച്ചെ 3.52 ഓടെയായിരുന്നു അപകടം
ബീഹാര്‍ ട്രെയിന്‍ അപകടത്തില്‍ ആറു മരണം ; നിരവധി പേര്‍ക്ക് പരിക്ക് ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


പാറ്റ്‌ന : ബീഹാര്‍ ട്രെയിന്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സീമാഞ്ചല്‍ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വൈശാലി ജില്ലയിലെ സഹദായ് ബുസൂര്‍ഗില്‍ പുലര്‍ച്ചെ 3.52 ഓടെയായിരുന്നു അപകടം.

ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ട്രെയിന്റെ ഒമ്പതു കോച്ചുകളാണ് പാളം തെറ്റിയത്. 

ഒരു ജനറല്‍ കോച്ച്, ഒരു എസി കോച്ച്, എസ്-8, എസ്-9, എസ് -10 തുടങ്ങിയ കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്നു കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അപകടസ്ഥലത്തേക്ക് ഡോക്ടര്‍മാര്‍ അടക്കമുള്ള ടീമുകള്‍ തിരിച്ചതായി ഈസ്‌റ്റേണ്‍ റെയില്‍വേ  അറിയിച്ചു. 

അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com