മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കും; ജനങ്ങളുടെ പോക്കറ്റില്‍ നിന്ന്പണമെടുത്ത് മോദി മല്യയ്ക്കും നീരവിനും കൊടുത്തു: ബിജെപിയെ കടന്നാക്രമിച്ച്  രാഹുല്‍ ബിഹാറില്‍

ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കും; ജനങ്ങളുടെ പോക്കറ്റില്‍ നിന്ന്പണമെടുത്ത് മോദി മല്യയ്ക്കും നീരവിനും കൊടുത്തു: ബിജെപിയെ കടന്നാക്രമിച്ച്  രാഹുല്‍ ബിഹാറില്‍

പട്‌ന: ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കാര്‍ക്ക് കോടികള്‍ നല്‍കിയ മോദി,ദിവസം  വെറും പതിനേഴ് രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയതെന്ന്  കേന്ദ്രബജറ്റിനെ കുറ്റപ്പെടുത്തി അദ്ദേഹം പറഞ്ഞു. ബിഹാറിലെ പട്‌നയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആകാന്‍ഷ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്‌ന യൂണിവേഴ്‌സിറ്റിക്ക് കേന്ദ്രസര്‍വകലാശാല പദവി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 


പ്രതിപക്ഷത്തിന്റെ മഹാസഖ്യം ഉറപ്പായും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ബിഹാറിലുള്ള യുവാക്കള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുകയോ, തൊഴില്‍ നല്‍കുകയോ ചെയ്യുന്നില്ല. 

ബിഹാറിലെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് പൈസയെടുത്ത് മോദി മല്യക്കും നീരവ് മോദിക്കും കൊടുത്തു. പതിനഞ്ച് ലക്ഷം തരുമെന്നാണ് മോദി വാഗ്ദാനം ചെയ്ത്. ഇവിടെക്കൂടിയിരിക്കുന്ന ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പതിനഞ്ച് ലക്ഷം കിട്ടിയോ?. എല്ലാവര്‍ഷവും രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് മോദി പറഞ്ഞത്. ആര്‍ക്കെങ്കിലും തൊഴില്‍ കിട്ടിയോ?- രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com