സഹോദരിയെ വിവാഹം കഴിച്ച് ജീവിതസഖിയാക്കി സഹോദരന്‍; കാരണം കേട്ട് ഞെട്ടി അന്വേഷണ സംഘം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തെക്കുറിച്ച് ഒരു ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിയുന്നത്
സഹോദരിയെ വിവാഹം കഴിച്ച് ജീവിതസഖിയാക്കി സഹോദരന്‍; കാരണം കേട്ട് ഞെട്ടി അന്വേഷണ സംഘം

വിദേശത്തേക്ക് കടക്കാന്‍ സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍. പഞ്ചാബ് സ്വദേശികളായ സഹോദരിയും സഹോദരനുമാണ് ഓസ്‌ട്രേലിയന്‍ വിസയ്ക്ക് വേണ്ടി കടുംകൈ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തെക്കുറിച്ച് ഒരു ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിയുന്നത്. ഇരുവരും ഓസ്‌ട്രേലിയയില്‍ താമസമാക്കിയിരിക്കുകയാണ്. 

2012ല്‍ ആയിരുന്നു വിവാഹം. സഹോദരന് ഓസ്‌ട്രേലിയയില്‍ താമസിക്കുവാനുള്ള സ്ഥിരതാമസ രേഖ ഉണ്ട്. സഹോദരിക്കും ഇവിടേക്കു വരുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിയമ തടസം കാരണം ഇവര്‍ക്കു സാധിച്ചിരുന്നില്ല. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ഗുരുദ്വാരയില്‍ വച്ച് വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇവര്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ് സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവര്‍ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയുമെല്ലാം ഓസ്‌ട്രേലിയയിലാണ് താമസം. വ്യാജ രേഖകള്‍ നല്‍കിയാണ് ഇവരും വിദേശത്തേക്കു പോയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. വിദേശത്തേക്ക് കടക്കാന്‍ വ്യാജ രേഖകള്‍ ചമയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം ഒരു സംഭവം ആദ്യമായിട്ടാണ് എന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com