ഇത് സ്വന്തം അഴിമതികള്‍ മൂടി വയ്ക്കുവാനുള്ള മമതയുടേയും മോദിയുടേയും നാടകം; ബംഗാളിലെ നാടകീയ സംഭവങ്ങളില്‍ വിമര്‍ശനവുമായി യെച്ചൂരി

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമായിട്ടും മൗനം പാലിക്കുകയാണ് ഈ വര്‍ഷങ്ങളിലെല്ലാം ബിജെപി ചെയ്തത്
ഇത് സ്വന്തം അഴിമതികള്‍ മൂടി വയ്ക്കുവാനുള്ള മമതയുടേയും മോദിയുടേയും നാടകം; ബംഗാളിലെ നാടകീയ സംഭവങ്ങളില്‍ വിമര്‍ശനവുമായി യെച്ചൂരി

കൊല്‍ക്കത്ത: ബംഗാളിലെ മമതയുടെ തൃണമൂല്‍ സര്‍ക്കാരും, കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരു നാണയത്തിലെ ഇരു പുറങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ മമതയേയും, ബിജെപിയേയും വിമര്‍ശിച്ചായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമായിട്ടും മൗനം പാലിക്കുകയാണ് ഈ വര്‍ഷങ്ങളിലെല്ലാം ബിജെപി ചെയ്തത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇത്. ഇപ്പോഴുണ്ടായിരിക്കുന്നതെല്ലാം നാടകമാണെന്നും യെച്ചൂരി തന്റെ ട്വീറ്റില്‍ കുറിച്ചു.  അവരുടെ അഴിമതി സംരക്ഷിക്കുവാനും, മൂടി വയ്ക്കുവാനുമുള്ള നാടകമാണ് നടക്കുന്നത്. ജനാധിപത്യവിരുദ്ധമായ, അഴിമതിയും, വര്‍ഗീയതയും ഏകാധിപത്യവും നിറഞ്ഞ ഇവര്‍ക്കെതിരെയാണ് സിപിഎമ്മിന്റെ പോരാട്ടം ബംഗാളിലും കേന്ദ്രത്തിലുമെന്നും യെച്ചൂരി പറഞ്ഞു. 

ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ പൊലീസ് കമ്മിഷണറുടെ വസതിയില്‍ പരിശോധനയ്‌ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹ സമരവുമായി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com