'ഒരിക്കലും ആ പാപം നീ ചെയ്യരുത്' ; അമ്മയുടെ ഉപദേശത്തെക്കുറിച്ച് മോദി

നീ ചെയ്യുന്നത് എന്താണെന്ന് കൂടുതലൊന്നും എനിക്കറിയില്ല, പക്ഷേ നീ അഴിമതി ചെയ്യില്ലെന്ന് എനിക്ക് വാഗ്ദാനം നല്‍കണം, ഒരിക്കലും ആ പാപം നീ ചെയ്യരുത്
'ഒരിക്കലും ആ പാപം നീ ചെയ്യരുത്' ; അമ്മയുടെ ഉപദേശത്തെക്കുറിച്ച് മോദി

ന്യൂഡല്‍ഹി : രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ ഏറ്റവും സ്വാധീനിച്ച ഒരു മന്ത്രം, ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തരുതെന്ന അമ്മയുടെ ഉപദേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിലൊരിക്കലും അഴിമതി നടത്തരുതെന്ന് പ്രതിജ്ഞ ചെയ്യാന്‍ അമ്മ ഹീരാബെന്‍ ആവശ്യപ്പട്ടിരുന്നു. ഹ്യുമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ 'ജീവിത കഥാ പരമ്പര'യില്‍ നാലാമത്തേതിലാണ്,  അമ്മയുടെ ഉഫദേശം മോദി വെളിപ്പെടുത്തിയത്. 

നീ ചെയ്യുന്നത് എന്താണെന്ന് കൂടുതലൊന്നും എനിക്കറിയില്ല, പക്ഷേ നീ അഴിമതി ചെയ്യില്ലെന്ന് എനിക്ക് വാഗ്ദാനം നല്‍കണം, ഒരിക്കലും ആ പാപം നീ ചെയ്യരുത് എന്ന് അമ്മ ആവശ്യപ്പെട്ടു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതിജ്ഞ എടുപ്പിച്ചത്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച സംഭവമാണ് ഇതെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രിയായപ്പോള്‍ അമ്മക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയായതിനേക്കാള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതിനെയാണ് അമ്മ പ്രാധാന്യത്തോടെ കണ്ടത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഞാന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അമ്മയെ കാണാന്‍ അഹമ്മദാബാദില്‍ ചെന്നു. സഹോദരന്റെ വീട്ടിലാണ് അമ്മ താമസിച്ചിരുന്നത്. എന്നെ കണ്ടയുടനെ കെട്ടിപ്പിടിച്ച അമ്മ, നീ ഗുജറാത്തിലേക്ക് തിരിച്ചു വന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് പറഞ്ഞത്. മറ്റു കാര്യങ്ങളേക്കാള്‍ പ്രധാനം അവര്‍ക്ക് മകന്റെ സാന്നിധ്യം അടുത്തുണ്ടാകുക എന്നതായിരുന്നു പ്രധാനം. 

തുടര്‍ന്നാണ് അഴിമതി ചെയ്യില്ലെന്ന പ്രതിജ്ഞ എടുപ്പിച്ചതെന്നും മോദി അനുസ്മരിച്ചു. 2014ല്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് 13 വര്‍ഷക്കാലം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പിറന്നാള്‍ ഉള്‍പ്പെടെയുള്ള പ്രധാന ദിവസങ്ങളിലും ഗുജറാത്ത് സന്ദര്‍ശന വേളകളിലും പ്രധാനമന്ത്രി അമ്മ ഹീരാബെന്നിനെ കാണാനെത്താറുണ്ട്. ഹ്യുമന്‍സ് ഓഫ് ബോംബെ അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന മോദിയുടെ വെളിപ്പെടുത്തലുകളില്‍ നാലാമത്തേതാണ് പുറത്തുവന്നത്. മുന്‍ ഭാഗങ്ങളില്‍ കുട്ടിക്കാലവും ബിജെപി, ആര്‍എസ്എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണു പ്രധാനമന്ത്രി വിവരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com