തൊഴില്‍ വേണമെങ്കില്‍ മോദിയുടെ കാര്യം പരിഗണിക്കണം, വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഗവര്‍ണര്‍ 

സൗരോര്‍ജ ഉത്പാദന കേന്ദ്രത്തില്‍ ജോലി ലഭിക്കണം എങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയുടെ കാര്യം പരിഗണിക്കണം എന്നാണ് ഗവര്‍ണര്‍ നാട്ടുകാരോട് പറഞ്ഞത്
തൊഴില്‍ വേണമെങ്കില്‍ മോദിയുടെ കാര്യം പരിഗണിക്കണം, വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഗവര്‍ണര്‍ 

റീവ തൊഴില്‍ ലഭിക്കണം എങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യം പരിഗണിക്കണം എന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രതികരണം വിവാദത്തില്‍. റീവ ജില്ലയിലെ ഗുഢ് താലൂക്കിലെ സൗരോര്‍ജ വൈദ്യുതി ഉത്പാദന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രദേശവാസികളോട് സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിവാദ പരാമര്‍ശം. 

കഴിഞ്ഞ ജൂലൈയില്‍ കമ്മിഷന്‍ ചെയ്ത 750 മെഗാവാട്ടിന്റെ സൗരോര്‍ജ ഉത്പാദന കേന്ദ്രത്തില്‍ ജോലി ലഭിക്കണം എങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയുടെ കാര്യം പരിഗണിക്കണം എന്നാണ് ഗവര്‍ണര്‍ നാട്ടുകാരോട് പറഞ്ഞത്. പരാമര്‍ശനം വിവാദമായതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ആനന്ദിബെന്‍ പട്ടേല്‍ എങ്കില്‍ ഗവര്‍ണര്‍ സ്ഥാനം അവര്‍ രാജിവയ്ക്കണം എന്ന് കോണ്‍ഗ്രസ് പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഘടകം ഗവര്‍ണര്‍ രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിന് മുന്‍പും ബിജെപിക്ക് വേണ്ടിയിറങ്ങി ആനന്ദിബെന്‍ പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് വിവാദ പരാമര്‍ശം നടത്തിയിരുന്നു. 2018 ഏപ്രിലിലായിരുന്നു അത്. വീടുകള്‍ തോറും സന്ദര്‍ശിച്ച് കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് നടത്തുന്ന പരിപാടികള്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ നേടിത്തരുമെന്നാണ് ആനന്ദിബെന്‍ പട്ടേല്‍ ഒരു ബിജെപി പ്രവര്‍ത്തകനെ ഉപദേശിച്ച് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com