പാതിവെന്ത മനുഷ്യശരീരം കഴിക്കുന്നു: യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നിന്നാണ് എസ് മുരുഗേശന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
പാതിവെന്ത മനുഷ്യശരീരം കഴിക്കുന്നു: യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുനെല്‍വേലി: പാതിവെന്ത മനുഷ്യശരീരം ഭക്ഷിക്കുന്ന യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ശ്മശാനത്തില്‍ നിന്നാണ് ഇയാള്‍ പാതി ദഹിപ്പിച്ച മൃതദേഹം കഴിച്ചിരുന്നതായി നാട്ടുകാര്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നിന്നാണ് എസ് മുരുഗേശന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ടി സോമനാധപുരം എന്ന ഗ്രാമത്തിലാണ് സംഭവം. ഇയാള്‍ മനുഷ്യമാംസം അറുത്തെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് ഗ്രാമത്തിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. ശനിയാഴ്ച 70 വയസുള്ള ഒരു സ്ത്രീ രാമനാഥപുരം ഗ്രാമത്തില്‍ മരണപ്പെട്ടിരുന്നു. അവിടെയുള്ള ശ്മശാനത്തില്‍ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെ ശ്മശാനത്തിന്റെ വഴിയിലൂടെ കുറച്ച് ഗ്രാമീണര്‍ വന്നപ്പോള്‍ ചാരം മാറ്റിയ ശേഷം പാതിവെന്ത നിലയിലുള്ള മനുഷ്യ മാംസം കഴിക്കുന്ന മുരുഗേഷനെയാണ് കണ്ടതെന്ന് പറയപ്പെടുന്നു. ഇയാളുടെ കയ്യില്‍ മാംസം അറുത്തെടുക്കാനായി ഒരു അരിവാളുമുണ്ടായിരുന്നു. ശ്മശാനത്തിലെ ജോലിക്കാരനായിരിക്കുമെന്നാണ് ആദ്യം ഗ്രാമീണര്‍ കരുതിയത്. 

ഇതോടെ ബഹളം വച്ച ആളുകള്‍ മുരുഗേശനെ കല്ലെടുത്തെറിഞ്ഞു. പക്ഷേ, ഇയാള്‍ അവിടെ നിന്ന് പോയില്ല. തങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മുരുഗേശന്‍ ബോധം കെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാമനാഥപുരത്ത് ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് 43കാരനായ മുരുഗേശന്‍. ഇയാള്‍ മയക്കുമരുന്നിന് അടിമപ്പെട്ടതോടെ ഭാര്യയും കുട്ടിയും ഉപേക്ഷിച്ച് പോയി. നേരത്തെയും ശ്മശാനത്തില്‍ പലസ്ഥലങ്ങളിലായി ചിതറിയ രീതിയില്‍ മനുഷ്യ മാംസം കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇത് തെരുവു നായ്ക്കളുടെ പണിയാകാമെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. അതേസമയം മുരുഗേശന്‍ മനുഷ്യമാംസം കഴിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കില്‍പ്പോക്കിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മുരുഗേശനെ മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com