പ്രിയങ്ക മടങ്ങിയെത്തി; രാഹുലുമായി കൂടിക്കാഴ്ച നടത്തി; ആവേശത്തില്‍ പ്രവര്‍ത്തകര്‍

എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തി - എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ജ്യോതി രാദിത്യസിന്ധ്യ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു 
പ്രിയങ്ക മടങ്ങിയെത്തി; രാഹുലുമായി കൂടിക്കാഴ്ച നടത്തി; ആവേശത്തില്‍ പ്രവര്‍ത്തകര്‍


ന്യൂഡല്‍ഹി: വിദേശസന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ജ്യോതി രാദിത്യസിന്ധ്യ എന്നിവരും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്ക  ഗാന്ധിക്കും ജ്യോതി രാദിത്യ സിന്ധ്യക്കും രാഹുല്‍ ഗാന്ധി നല്‍കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യയ്ക്കും കിഴക്കന്‍ യുപിയുടെ ചുമതല പ്രിയങ്കയ്ക്കുമാണ് നല്‍കിയത്. 

പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത ശേഷമാകും കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേല്‍ക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരി പത്തിന്റെ വസന്തപഞ്ചമി ദിനത്തില്‍ മൂന്നാം സാഹി സ്‌നാനത്തില്‍ പങ്കെടുത്തശേഷമായിരിക്കും സ്ഥാനമേറ്റെടുക്കുക. അതിന്‌ശേഷം  ലഖ്‌നൗവില്‍ രാഹുലിനൊപ്പം വാര്‍ത്തസമ്മേളനം നടത്തുമെന്നാണ് വാര്‍ത്തകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com