മമതയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും; ഫാസിസ്റ്റ് ശക്തികളെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ സ്ഥാപനങ്ങളെ മോദിയും ബിജെപിയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ബംഗാളില്‍ ഇപ്പോള്‍ കാണുന്നത്
മമതയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും; ഫാസിസ്റ്റ് ശക്തികളെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബംഗാള്‍ പൊലീസ് കമ്മിഷണറുടെ വസതിയില്‍ പരിശോധന നടത്താനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ. മമതയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

മമതയുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തെ സ്ഥാപനങ്ങളെ മോദിയും ബിജെപിയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ബംഗാളില്‍ ഇപ്പോള്‍ കാണുന്നത്. പ്രതിപക്ഷം മുഴുവന്‍ ഒറ്റക്കെട്ടായി ഈ ഫാസിസ്റ്റ് നയത്തിനെതിരെ പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

അതിനിടെ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച അര്‍ധ രാത്രിയോടെ ആരംഭിച്ച നിരാഹാരസമരം തുടരുകയാണ്. അടിയന്തരാവസ്ഥയേക്കാള്‍ മോശം അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്നും, സിബിഐയെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും മമത ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com