അച്ഛനൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; അധ്യാപകനെതിരെ മരണവാറന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2019 05:24 AM |
Last Updated: 05th February 2019 05:24 AM | A+A A- |

ജബല്‍പൂര്‍: നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനെതിരെ വിചാരണക്കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ജബല്‍പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് പ്രതിയായ മഹേന്ദ്ര സിങ് ഗോണ്ട് കഴിയുന്നത്. തന്നെ വധിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രതി.
സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് വിചാരണക്കോടതി അയച്ച ഉത്തരവില്‍ മാര്‍ച്ച് രണ്ടിന് ശിക്ഷ നടപ്പിലാക്കണമെന്നാണ് ഉള്ളത്. പ്രതിക്ക് വേണമെങ്കില്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാമെന്നും എല്ലാ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രമേ വധശിക്ഷയെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നു.
2018 സെപ്തംബറിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, 12 വയസില്‍ താഴെയുള്ളവരെ പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. സമീപത്തെ പാടശേഖരത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ കൊന്നു കളയുകയായിരുന്നു.