ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല
By സമകാലികമലയാളം ഡെസ്‌ക് | Published: 05th February 2019 11:48 PM |
Last Updated: 06th February 2019 08:46 AM | A+A A- |
ശ്രീനഗർ: ജമ്മു കശ്മീരിലും ഉത്തരേന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭീചലനം രാത്രി 10:20ഓടെയാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ച്ച ഡല്‍ഹിയിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.