അനിയന് സര്‍ക്കാര്‍ ജോലി, കലിപൂണ്ട യുവാവ് വീടിന് തീയിട്ടു; കുട്ടികളടക്കം നാല് പേര്‍ വെന്തുമരിച്ചു 

കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്
അനിയന് സര്‍ക്കാര്‍ ജോലി, കലിപൂണ്ട യുവാവ് വീടിന് തീയിട്ടു; കുട്ടികളടക്കം നാല് പേര്‍ വെന്തുമരിച്ചു 

മാല്‍ഡ: അനിയന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ കലിപൂണ്ട് യുവാവ് വീട്ടിന് തീയിട്ടു. സംഭവത്തില്‍ കുടുംബാംഗങ്ങളായ നാല് പേര്‍ മരിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. 30കാരനായ അഖാന്‍ മോന്‍ഡാല്‍ ആണ് പ്രതി. 

വീട്ടിലെ രണ്ട് മുറികളില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു ഇയാള്‍. രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് മഖാന്‍ പെട്രോള്‍ ഒഴിച്ചതും തീയിട്ടതും. ഇയാളുടെ അനിയന്‍ ഗോബിന്ദ(28) മൂത്ത സഹോദരന്‍ ബികാഷ്(32), മൂന്നും ഒന്നര വയസ്സുമുള്ള ഗോബിന്ദയുടെ പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. 

കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച്തന്നെ മരിക്കുകയായിരുന്നു. മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവിന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

എന്‍വിഎഫ് (നാഷണല്‍ വോളണ്ടിയര്‍ ഫോഴ്‌സ്) ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷമാണ് ഗോബിന്ദയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്. ബികാഷിന്റെ സഹായത്തോടെയാണ് ജോലി ലഭിച്ചതും. ഇതോടെ വൈരാഗ്യത്തിലായ മഖാന്‍ ഇരുവരെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് വീടിന് തീയിട്ടതെന്നാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com