ആര്‍എസ്എസ് ഏറ്റവും മതേതരമായ സംഘടന; ലോകം മുഴുന്‍ ശാഖകളുള്ള വന്‍മരമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

ആര്‍എസ്എസ് ഏറ്റവും മതേതരമായ സംഘടന; ലോകം മുഴുന്‍ ശാഖകളുള്ള വന്‍മരമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

മുംബൈ: ഏറ്റവും മതേതരമായ പ്രസ്ഥാനം ആര്‍എസ്എസ് ആണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു. വ്യക്തി സ്വാതന്ത്ര്യത്തെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ആര്‍എസ്എസിന്റെ പോഷക സംഘടനകള്‍ എന്നും അദ്ദേഹം പറഞ്ഞു. 

രാമ്‌തേകില്‍ ആര്‍എസ്എസ് മുന്‍ സര്‍സംഘ് ചാലക് ഗോള്‍വാര്‍ക്കറിന്റെ ഓര്‍മ്മയ്ക്ക് കവികുലഗുരു വിശ്വവിദ്യാലയത്തില്‍ സ്ഥാപിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കഠിനമായ വഴികളിലൂടെയാണ് സംഘം മുന്നേറി വന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഹെഡ്‌ഗെവര്‍ വിത്ത്  പാകിയിട്ട് പോയ ആര്‍എസ്എസ് ഇന്ന് വളര്‍ന്നു വലുതായി ലോകം മുഴുവന്‍ ശാഖകളുള്ള വന്‍മരമായി നിലനില്‍ക്കുന്നു. കഠിനകരമായ വഴികളിലൂടെയായിരുന്നു ആര്‍എസ്എസിന്റെ വളര്‍ച്ച. ഗാന്ധി വധത്തിന് ശേഷം 1948ല്‍ നിരോധിച്ചതിന് ശേഷമാണ് സംഘത്തിന്റെ കഠിന കാലം- ഗവര്‍ണര്‍ പറയുന്നു. ആര്‍എസ്എസിന് എതിരെയുള്ള ചാര്‍ജുകള്‍ തെളിയിക്കാന്‍ ഗുരുജി സര്‍ക്കാരിനെ വെല്ലുവിളിച്ചു. 1949 ജൂലൈ 12നാണ് നിരോധനം നീക്കിയത്. ഗോള്‍വാര്‍ക്കറിന്റെ തുര്‍ച്ചയായുള്ള ശ്രമത്തിന്റെ ഫലമാണ് നിരോധനം നീക്കയതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com