കുംഭമേളയ്ക്കിടെ ടെന്റുകളില്‍ തീപിടുത്തം; ആളപായമില്ല; രണ്ട് ടെന്റുകള്‍ കത്തിനശിച്ചു

കുംഭമേളയ്ക്കിടെ ടെന്റുകളില്‍ തീപിടുത്തം; ആളപായമില്ല; രണ്ട് ടെന്റുകള്‍ കത്തിനശിച്ചു

പ്രയാഗ്‌രാജ്: പ്രയാഗ് രാജിലെകുംഭമേളയ്ക്കിടെ രണ്ട് ടെന്റുകളില്‍ തീപിടുത്തം.ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ടെന്റുകള്‍ക്ക് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. അവസരോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കുംഭമേള തുടങ്ങുന്നതിന് മുന്‍പ് ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. ദിഗംബര്‍ അഖാഡയിലെ ടെന്റുകളിലായിരുന്നു തീ പിടിച്ചത്.  ക്യാംപിലെ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അഗ്‌നിസുരക്ഷാ സേനയും  പൊലീസും തക്കസമയത്ത് ഇടപെട്ടതിനാലാണ് അന്ന് തീ പടരാതിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com